പട്ടികവർഗക്കാർക്ക് 1,50,000 കിറ്റ് വിതരണം തുടങ്ങി

post

തിരുവനന്തപുരം: കോവിഡ് 19 ന്റെ ഭാഗമായി സംസ്ഥാന സർക്കാർ റേഷൻ കാർഡുടമകൾക്ക് നൽകാൻ നിശ്ചയിച്ച സൗജന്യ ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് ഇന്ന്‌ ഉച്ചയ്ക്ക് രണ്ടു മണി മുതൽ പട്ടിക വർഗക്കാർക്ക് വിതരണം ചെയ്തു തുടങ്ങി. 1,50,000 കിറ്റുകളാണ് ഇവർക്ക് നൽകുക. എ.എ. വൈ. കാർഡുടമകൾക്കുള്ള കിറ്റ് വിതരണം ശനിയാഴ്ച (ഏപ്രിൽ 11 ) രാവിലെ മുതൽ ആരംഭിക്കും. എ.എ വൈ. കാർഡുകാർക്കുള്ള കിറ്റ് വിതരണം ഏപ്രിൽ 13 ന് പൂർത്തിയാകും. 17 ഭക്ഷ്യ വസ്തുക്കളടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുക.