അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ പെരിങ്ങോം ഗവ കോളേജില്‍ മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേര്‍ണലിസം വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ വഴിയോ മെയ് 26 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷയുടെ മാതൃക www.gcpnr.org/ വെബ്‌സൈറ്റില്‍ ലഭിക്കും. ഇ-മെയില്‍: govtcollegepnr@gmail.com , ഫോണ്‍: 04985 295440, 9188900211