അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള

post

കൊല്ലം   കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മെയ് 24 ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍ മേള സംഘടിപ്പിക്കും. അദ്ധ്യാപനം, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ടിംഗ് എന്നീ മേഖലകളില്‍ 500 ല്‍ പരം തൊഴില്‍ അവസരങ്ങളുമായി 10 ഓളം കമ്പനികള്‍ ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി എഡ്, പി എച്ച്ഡി   യോഗ്യതകള്‍ ഉള്ളവര്‍ക്ക്   പങ്കെടുക്കാം.  ഫോണ്‍: 9495999672