പഠനോപകരണങ്ങള്‍ക്ക് വമ്പിച്ച വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡ്

post

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വമ്പിച്ച വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡ് സ്റ്റോള്‍. സ്‌കൂള്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള എല്ലാ സാധനങ്ങളും ഒരുക്കിയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കണ്‍സ്യൂമര്‍ഫെഡ് സാന്നിധ്യമായത്. നോട്ടുപുസ്തകങ്ങള്‍, പേനകള്‍, പെന്‍സിലുകള്‍, കളര്‍പേനകള്‍, വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ ബാഗുകള്‍, കുടകള്‍, ടിഫിന്‍ ബോക്സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ തുടങ്ങിയ എല്ലാ പഠനോപകരണങ്ങളും ഇവിടെ വിലക്കുറവില്‍ ലഭിക്കും. നോട്ട് ബുക്കുകള്‍ അഞ്ചെണ്ണം അടങ്ങിയ കെട്ടുകളായി 50 ശതമാനത്തോളം വിലക്കുറവാണ്. ബ്രാന്‍ഡഡ് ബാഗുകള്‍ക്കും കുടകള്‍ക്കും പ്രത്യേക ഓഫറുകളുണ്ട്. ത്രിവേണിയുടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ലഭിക്കും.