വനിതാ കമ്മീഷന്‍ സിറ്റിങ്: 21 കേസുകള്‍ തീര്‍പ്പാക്കി

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ അധ്യക്ഷതയില്‍ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിങ്ങില്‍ 21 കേസുകള്‍ തീര്‍പ്പാക്കി. 90 കേസുകള്‍ പരിഗണിച്ചതില്‍ 21 എണ്ണം തീര്‍പ്പാക്കി. രണ്ടെണ്ണം റിപ്പോര്‍ട്ടിനയച്ചു. 67 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
കുടുംബബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നതും പുതുതലമുറ ലഹരി പോലെയുള്ള വിപത്തുകളില്‍ എത്താന്‍ കാരണമാണെന്നും മാതാപിതാക്കള്‍ കലഹങ്ങള്‍ ഒഴിവാക്കി മാതൃകയാകണമെന്നും വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു.
വനിതാ കമ്മീഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, പാനല്‍ അഭിഭാഷകരായ അഡ്വ. ജെ. സീനത്ത് ബീഗം , അഡ്വ എസ്. ഹേമാ ശങ്കര്‍, പാനല്‍ കൗണ്‍സിലര്‍ അഡ്വ. സിസ്റ്റര്‍ സംഗീത, കൊല്ലം സിറ്റി വനിത സെല്‍ പോലീസ് ഓഫീസര്‍ എല്‍. ബിന്ദുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.