സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, കമ്മ്യൂണിറ്റി നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് നിയമനം

post

അഭിമുഖം മേയ് 27,29,30 തീയതികളിൽ

തിരുവനന്തപുരം, പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന ക്ലീനിം​ഗ് സ്റ്റാഫ്, ഫാർമസിസ്റ്റിന്റെയും  ഗ്രാമ പഞ്ചായത്ത് മുഖേന  കമ്മ്യൂണിറ്റി നഴ്സിനെ (പാലിയേറ്റീവ് കെയർ) യും നിയമിക്കുന്നു. ക്ലീനിം​ഗ് സ്റ്റാഫ്, ഫാർമസിസ്റ്റ് നിയമനം ദിവസവേതനാടിസ്ഥാനത്തിലും കമ്മ്യൂണിറ്റി നഴ്സ് നിയമനം കരാർ അടിസ്ഥാനത്തിലുമാണ്. ക്ലീനിം​ഗ് സ്റ്റാഫ് നിയമനത്തിനുള്ള അഭിമുഖം മേയ് 30ന് രാവിലെ 11ന് പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കും. യോഗ്യത എസ്.എസ്.എൽ.സി. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം. 

ബി ഫാം / ഡി ഫാമും ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് ഫാർമസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷിക്കാം.  പ്രായപരിധി 40 വയസ്. അഭിമുഖം മേയ് 27 ന് നടക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം മേയ് 24 വൈകുന്നേരം അഞ്ചിന് മുൻപായി പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2210017.

എ എൻ എം/ജെ പി എച്ച് എൻ/ ജി എൻ എം യോ​ഗ്യതയുള്ളവർക്ക് കമ്മ്യൂണിറ്റി നഴ്സ് ഒഴിവിലേക്ക് അപേക്ഷിക്കാം. അഭിമുഖം മേയ് 29 ന് പൂവാർ ഗ്രാമ പഞ്ചായത്ത് ഹാളിൽ. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം മേയ് 27 വൈകുന്നേരം 5ന് മുൻപായി പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2210017.