ഹോമിയോപ്പതി വകുപ്പിന് കീഴിൽ മെഡിക്കല്‍ ഓഫീസര്‍ നിയമനം

post

ജില്ലയിലെ ഹോമിയോപ്പതി വകുപ്പിന്റെ പരിധിയിലെ ആശുപത്രികള്‍, ഡിസ്‌പെന്‍സറികളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ താത്കാലിക ഒഴിവുകളിലേക്ക് മെയ് എട്ട് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. യോഗ്യത- ബി.എച്ച്.എം.എസ്, ട്രാവന്‍കൂര്‍, കൊച്ചിന്‍ മെഡിക്കല്‍ രജിസ്ട്രേഷന്‍. പ്രായപരിധി 45 വയസ്. യോഗ്യത, രജിസ്ട്രേഷന്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം, ആധാറും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം തേവള്ളിയിലുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0474 2797220.