കിലെ-ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവീസ് പരീക്ഷ പരിശീലനം

post

 തിരുവനന്തപുരത്തുള്ള കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2025-26 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് പൊതു വിഭാഗ വിദ്യാർഥികളുടെ ഫീസ് 50,000 രൂപ ആണ്. ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം ഫീസിളവ് ഉണ്ട്. വിശദാംശങ്ങൾക്കും രജിസ്ട്രേഷൻ  ലിങ്കിനും www.kile.kerala.gov.in/kileiasacademy   സന്ദർശിക്കണം. ഇമെയിൽ kilecivilservice@gmail.com . വാട്സ് ആപ്പ്: 8075768537. ഫോൺ: 0471-2479966, 8075768537.