ലോക്ക് ഡൗണ്‍ ; വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍

post

കോട്ടയം : ലോക്ക് ഡൗണ്‍ ദിനങ്ങള്‍ സൃഷ്ടിപരമായി വിനിയോഗിക്കുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ അസാപ് പ്രത്യേക പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തൊഴില്‍ മേഖലകളെക്കുറിച്ച്  അറിയുന്നതിനും, സാങ്കേതികവിദ്യകളില്‍ ഹ്രസ്വകാല പരിശീലനത്തിനുമുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. 
വിദ്യാര്‍ഥികളെ സയന്‍സ്, കോമേഴ്സ്, ആര്‍ട്‌സ്, എഞ്ചിനീയറിംഗ് തുടങ്ങി ഏഴ്  വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും ലളിതമായി സ്വായത്തമാക്കാവുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളാണ്  നടത്തുന്നത്.വിവിധ വിഷയങ്ങളില്‍ ബിരുദ - ബിരുദാനന്തര യോഗ്യതയുള്ളവര്‍ക്ക് വ്യാവസായിക മേഖലയിലെ തൊഴിലവസരങ്ങള്‍  സംബന്ധിച്ച് അറിവു നല്‍കുന്നതിന്  വിദഗ്ധര്‍ അസാപിന്റെ ഓണ്‍ലൈന്‍  വെബിനാര്‍ നടത്തും.
എല്ലാദിവസവും രാവിലെ 11 നും വൈകുന്നേരം നാലിനുമാണ്  വെബിനാര്‍. ഇതില്‍ പ്രവേശനം  സൗജന്യമാണ്.
വിശദവിവരങ്ങള്‍ www.asapkerala.gov.in   / www.skillparkkerala.in എന്നീ വെബ് ബ്‌സൈറ്റുകളില്‍ ലഭിക്കും ഫോണ്‍: 9495999680