അങ്കണവാടി വര്‍ക്കര്‍,ഹെല്‍പ്പര്‍ തസ്തികകളിൽ ഒഴിവ്

post

അഞ്ചല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയില്‍ വരുന്ന ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ /ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി:  2025 ജനുവരി ഒന്നിന് 18 - 46.   പഞ്ചായത്തിലെ സ്ഥിര താമസക്കാരായിരിക്കണം. എസ്. എസ് .എല്‍.സി പസ്സായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും തോറ്റവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.     അപേക്ഷകള്‍ മെയ് 21 വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുമായോ' ഐ.സി.ഡി.എസ് ഓഫീസുമായോ   ബന്ധപ്പെടാം. ഫോണ്‍:  04752270716, 9074172812.