ദ്വിദിന എസ്.പി.സി ക്യാമ്പ് സംഘടിപ്പിച്ചു

പേരൂര്‍ മീനാക്ഷിവിലാസം സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 'ദൗത്യം 2025' എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പ് കൊല്ലം അഡീഷണല്‍ എസ്.പിയും സ്റ്റുഡന്റ് പൊലീസ് ജില്ലാ നോഡല്‍ ഓഫീസറുമായ എന്‍. ജിജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മിഥിലാജ് അധ്യക്ഷനായി. അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ ബി. രാജേഷ്, കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ സാബു, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ സംഗീത്, അനിതകുമാരി, കമ്യൂണിറ്റി പൊലീസ് ഓഫീസര്‍ ബിന്ദു മോള്‍, പ്രധാനാധ്യാപിക ഷീന, കമ്യൂണിറ്റി പൊലീസ് ഓഫീസര്‍ സജി തുടങ്ങിയവര്‍ സംസാരിച്ചു.