പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും

post

പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് പോലീസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിന് 304 തസ്തികകൾ സൃഷ്ടിക്കും. ഡി വൈ എസ് പി - 4, എസ് ഐ - 40, എ എസ് ഐ - 40, എസ് സി പി ഒ - 120, സി പി ഒ - 100 എന്നിങ്ങനെയാണിത്.