ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പ്രകൃതി പഠനക്യാമ്പ്

ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദ്വിദിന പ്രകൃതി പഠനക്യാമ്പ് കൊല്ലം ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു. 'കാടറിയാം നാടറിയാം' എന്ന പേരില്‍ നടത്തിയ ക്യാമ്പില്‍ കുട്ടികളും ജീവനക്കാരും ഉള്‍പ്പെടെ 40 പേരാണ് പങ്കാളികളായത്. മാന്‍പാര്‍ക്ക്, ശലഭപാര്‍ക്ക് എന്നിവ സന്ദര്‍ശിച്ച സംഘം വനംവകുപ്പ് ജീവനക്കാര്‍ക്കൊപ്പം ട്രക്കിങ്ങും നടത്തി. കുട്ടികളുടെയും ജീവനക്കാരുടെയും കലാപരിപാടികളും ഉണ്ടായി.
ശെന്തുരുണി വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡര്‍ അശ്വതി രാജ് ക്ലാസുകള്‍ നയിച്ചു. ഡി.എഫ്.ഒ ഹീരലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അസിസ്റ്റന്റ് റേഞ്ച് ഓഫീസര്‍ സന്തോഷ്‌കുമാര്‍, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഇ.എസ്. വിന്‍സിങ് ആല്‍ബര്‍ട്ട്, ഡെപ്യൂട്ടി സൂപ്രണ്ട് എ. നവാബ്, ടീം ലീഡര്‍ ആര്‍. സജിന്‍ എന്നിവര്‍ പങ്കെടുത്തു.