കെ.ടെറ്റ്: അപേക്ഷ നൽകുന്നതിനുള്ള തീയതി നീട്ടി

post

കെ.ടെറ്റ് ഒക്ടോബർ 2023 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി നവംബർ 20 വൈകിട്ട് അഞ്ചുവരെ നീട്ടി. അപേക്ഷ നൽകിയതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് അത് തിരുത്താനുള്ള അവസരം നവംബർ 17 മുതൽ 20 വൈകിട്ട് അഞ്ചുവരെ ktet.kerala.gov.in ലെ CANDIDATE LOGIN ൽ ലഭ്യമാകും.

നിർദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി എന്നിവയും തിരുത്താം.