കായിക താരങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ അപേക്ഷ ക്ഷണിച്ചു

post

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക് കായിക താരങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 20. അപൂര്‍ണമായതും നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്നതുമായ അപേക്ഷ പരിഗണിക്കില്ല. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം 1. വിശദവിവരങ്ങള്‍ക്ക്: 04712330167, 2331546.