സി ഇ ടി : കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റുക

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ 2018-19 വർഷത്തിൽ അഡ്മിഷൻ നേടിയ എം.ടെക്/ എം.സി.എ/ എം.ആർക് വിദ്യാർഥികൾ കോഴ്സ് പൂർത്തിയായതിന് ശേഷവും കോഷൻ ഡെപ്പോസിറ്റ് തുക തിരികെ കൈപ്പറ്റിയിട്ടില്ലെങ്കിൽ അപേക്ഷ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് സഹിതം ഏപ്രിൽ 30 നകം സ്ഥാപനത്തിൽ സമർപ്പിച്ച് തുക കൈപ്പറ്റേണ്ടതാണ്. അല്ലാത്ത പക്ഷം തുക സർക്കാരിലേക്ക് മുതൽ കൂട്ടുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.