മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം പുതുക്കണം

സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി ചേർന്നിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ക്ഷേമനിധി വിഹിതം അടച്ച് അംഗത്വം പുതുക്കണം. മുൻ വർഷങ്ങളിലെ ക്ഷേമനിധി വിഹിതം അടയ്ക്കാൻ കുടിശ്ശികയുള്ള തൊഴിലാളികളും 2024-25 വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാത്ത തൊഴിലാളികളും ഫെബ്രുവരി 28 നകം അംശദായം അടയ്ക്കണം. ക്ഷേമനിധി പാസ്ബുക്ക്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ കൊണ്ടുവരണം. പ്രവർത്തിക്കാത്ത ബാങ്ക് അക്കൗണ്ടുകൾക്ക് പകരം പുതിയ ബാങ്ക് അക്കൗണ്ട് നിർബന്ധമായും നൽകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന വിവിധ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുന്നതിന് അംശാദായം അടച്ച് അംഗത്വം നിലനിർത്തേണ്ടതാണ്
കെ എസ് പുരം ഫിഷറീസ് ഓഫീസ് പരിധിയിലുള്ള കരുനാഗപ്പള്ളി ഉൾനാടൻ, കുലശേഖരപുരം, മരുതൂർ കുളങ്ങര മത്സ്യഗ്രാമങ്ങളിലായി 1988 മത്സ്യത്തൊഴിലാളികളും 971 അനുബന്ധ തൊഴിലാളികളും ഇനിയും വിഹിതം അടച്ച് അംഗത്വം പുതുക്കാനുണ്ട്. തുടർച്ചയായി അംശദായ കുടിശ്ശിക വരുത്തിയിട്ടുള്ള തൊഴിലാളികളുടെ പേര് തുടർന്ന് പ്രസിദ്ധീകരിക്കുന്ന 2025-26 ലെ മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി ലിസ്റ്റുകളിൽ നിന്ന് ഒഴിവാക്കും.
തെക്കുംഭാഗം, കോയിവിള, അരുനല്ലൂർ, വടക്കുഭാഗം, ചവറ പ്രദേശങ്ങളിലെ ഉൾനാടൻ തൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും ക്ഷേമനിധി വിഹിതം അടക്കുന്നതിനായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രത്യേക ക്യാമ്പ് ഫെബ്രുവരി 24ന് രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ തേവലക്കര മത്സ്യഭവനിൽ (കോയിവിള ഭരണിക്കാവ് മത്സ്യഭവൻ) നടത്തും. ക്ലാപ്പന പ്രദേശത്തെ തൊഴിലാളികൾക്ക് വിഹിതം അടയ്ക്കാൻ പ്രത്യേക ക്യാമ്പ് തോട്ടത്തിൽ മുക്ക് ഇ.എം.എസ് ഗ്രന്ഥശാലയിൽ വച്ച് ഫെബ്രുവരി 27ന് നടത്തും. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന എല്ലാ സജീവ മത്സ്യത്തൊഴിലാളികൾക്കും 70 വയസ്സ് വരെ വർഷ വരി അടച്ച് അംഗത്വം തുടരാൻ അവസരമുണ്ട്. അതിനാൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള 70 വയസ് പൂർത്തിയാക്കാത്ത പഞ്ചായത്ത്/ മുൻസിപ്പാലിറ്റിയിൽനിന്ന് പെൻഷൻ വാങ്ങുന്ന അംഗങ്ങൾ വാർഷിക വിഹിതം അടച്ച് അംഗത്വം തുടരുകയോ അംഗത്വം തുടരാൻ താല്പര്യം ഇല്ലാത്തവർ രേഖാമൂലം ഫിഷറീസ് ഓഫീസറെ അറിയിക്കണമെന്നും റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു. ഫോൺ 9497715526.