തീരദേശത്തെ വാസഗൃഹ നിർമാണം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം

post

2024 ഡിസംബർ 6 ലെ കേരള തീരദ്ദേശ പരിപാലന അതോറിറ്റിയിലെ മെമ്പർ സെക്രട്ടറിയുടെ 3149/A1/2024/KCZMA നമ്പർ നടപടിക്രമം പ്രകാരം കേരളത്തിലെ പത്ത് തീരദേശ ജില്ലകളിൽ 300m2 വരെയുള്ള വാസഗൃഹ നിർമാണങ്ങൾക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം. വാസഗൃഹങ്ങളുടെ ക്രമവത്കരണ അപേക്ഷകൾ, വാസഗൃഹേതര നിർമാണങ്ങൾക്കുള്ള അനുമതിയുമായി ബന്ധപ്പെട്ട അപേക്ഷകൾ തുടങ്ങിയവ തുടർന്നും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കേരള തീരദേശ പരിപാലന അതോറിറ്റി അറിയിച്ചു.