അവശ്യസേവന വിഭാഗങ്ങൾ മാത്രം ഓഫീസുകളിൽ ജീവനക്കാരെ നിയോഗിക്കണം

post

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ അടിയര സേവനം ആവശ്യമില്ലാത്ത വിവിധ വകുപ്പുകൾ സെക്രട്ടേറിയറ്റിലും മറ്റു ഓഫീസുകളിലും ലോക്ക്ഡൗൺ കാലയളവിൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് ജീവനക്കാരെ നിയോഗിക്കരുതെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.

അവശ്യസേവനമായി പ്രഖ്യാപിച്ചിട്ടുള്ള വകുപ്പുകൾ ഒഴികെയുള്ളവർ ജീവനക്കാരെ വർക്ക്-അറ്റ്-ഹോം വ്യവസ്ഥയിൽ ഉപയോഗപ്പെടുത്തണം. അവശ്യസേവനത്തിനുള്ള വകുപ്പുകളും പരമാവധി ജീവനക്കാരെ കുറച്ചുവേണം നിയോഗിക്കേണ്ടതെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.