പാൽ ഉൽപാദന പരിശീലനം

ഓച്ചിറ ക്ഷീരോൽപന്ന നിർമാണ-പരിശീലന-വികസന കേന്ദ്രത്തിൽ ഫെബ്രുവരി 14,15 തീയതികളിൽ 'സുരക്ഷിതമായ പാൽ ഉൽപാദനം' വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കും. ക്ഷീരകർഷകർ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രത്തിൽ നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ മുഖേനയോ അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർ വഴിയോ 8089391209, 0476 2698550 നമ്പറുകളിലോ ബന്ധപ്പെട്ട് ഫെബ്രുവരി 12 വൈകീട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. മൂന്ന് വർഷത്തിനിടെ ഇതേ പരിശീലനത്തിൽ ഓഫ്ലൈനായി പങ്കെടുത്തവർക്ക് അവസരമുണ്ടാകില്ല. 20 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ബാങ്ക് പാസ്ബുക്കിന്റെ പകർപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും ഹാജരാക്കണം.