മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

post

പാലക്കാട്: ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സികള്‍ നടത്തുന്ന എല്ലാത്തരം കോഴ്‌സുകളിലേക്കും യോഗ്യത നേടി പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. താത്പര്യമുളളവര്‍ പഠിക്കുന്ന കോഴ്‌സിന്റെ മാര്‍ക്ക് ലിസ്റ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ഗ്രാമ പഞ്ചായത്തില്‍ നിന്നും, ജില്ലാ പഞ്ചായത്തില്‍ നിന്നും മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേധാവിയില്‍ നിന്നും നിശ്ചിത മാതൃകയിലുളള സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി ഫെബ്രുവരി 20 നകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 8547630128.