സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം : കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

post

പാലക്കാട്: ഗവ. പ്രീഎക്‌സാമിനേഷന്‍ ട്രെയിനിങ്ങ് സെന്ററില്‍ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസ്സായ പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പി.എസ്.സി. അംഗീകാരമുളള ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി ത്രൈമാസ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഫോട്ടോ പതിച്ച അപേക്ഷകള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 15 നകം കുഴല്‍മന്ദം ഗവ. പ്രീ. എക്‌സാമിനേഷന്‍ ട്രെയിനിങ്ങ് സെന്ററില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പരിശീലനാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപന്റ് ലഭിക്കും. അപേക്ഷയുടെ മാതൃകയും വിജ്ഞാപനത്തിന്റെ പകര്‍പ്പും ഈ ഓഫീസിലും, ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോണ്‍ : 04922273777.