കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപക മഴ?

post

ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യുനമർദ്ദം മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ - കർണാടക തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure Area) മാറി. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരിക്കുന്ന ന്യുനമർദ്ദം അടുത്ത 2 -3 ദിവസത്തിനുള്ളിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. ന്യുനമർദ്ദത്തിൽ നിന്നും കേരള കർണാടക വഴി തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു


ഒക്ടോബര് 12 ഓടെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത.

കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായിനേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത .

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 13 മുതൽ 14 തീയതികളിൽ അതിശക്തമായമഴയ്ക്കും & 10 മുതൽ 14 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .