ബി.ഡി.എസ്: ഒഴിവുള്ള സീറ്റിൽ പ്രവേശനം

post

2023-24 അധ്യയന വർഷത്തെ ബി.ഡി.എസ് കോഴിസിലേക്കുള്ള ഒന്നാം റൗണ്ട് സ്ട്രേ വേക്കൻസി ഫില്ലിംഗിനുശേഷം ഒഴിവ് വന്ന സർക്കാർ, സ്വാശ്രയ ദന്തൽ കോളജുകളിലെ ബി.ഡി.എസ് സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ നൽകുന്ന യോഗ്യതാ ലിസ്റ്റുകൾ അനുസരിച്ച് അതാത് കോളജുകളിൽ നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്‌മെന്റ് ലിസ്റ്റ്/ സാധ്യതാ ലിസ്റ്റ്/ Eligibility list എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് അതത് കോളജുകളിൽ ബന്ധപ്പെടാം. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. വിശദമായ വിജ്ഞാപനത്തിനും മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രവേശന പരിക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in സന്ദർശിക്കുക.