ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ പ്രവേശനം: അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

post

ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ കോഴുസുകളിലേക്ക് പ്രവേശനത്തിനായുള്ള ഒന്നാം ഘട്ട അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ വെബ്‌സൈറ്റിൽ നിന്ന് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് അലോട്ട്‌മെന്റ് ലഭിച്ച് കോളജുകളിൽ 26 നു വൈകിട്ട് നാലിനു മുൻപായി അലോട്ട്‌മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം എത്തി പ്രവേശനം നേടണം. നിശ്ചിത തീയതിക്കകം ഫീസ് അടച്ച് കോളജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാകും. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.