മൃഗസംരക്ഷണ മേഖലയിലെ മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സുസജ്ജം

post

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ കെടുതികള്‍ നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് തയാറായികഴിഞ്ഞു. ഇതിനായി ജില്ലാ-സംസ്ഥാന തലത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ തലത്തില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ചീഫ് വെറ്ററിനറി ഓഫീസര്‍ കോര്‍ഡിനേറ്റര്‍ ആയ ഒരു ദ്രുത കര്‍മ്മ സേന രൂപീകരിക്കുന്നതിനും മുന്‍ വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളില്‍ മുന്‍കരുതലായി മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കുവാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കാലവര്‍ഷത്തെ തുടര്‍ന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും മറ്റു ക്രമീകരണങ്ങള്‍ക്കും കണ്‍ട്രോള്‍ റൂം സംവിധാനം സഹായകരമാകും.


ജില്ലകളില്‍ 24 മണിക്കൂറും പ്രവൃത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറുകള്‍


തിരുവനന്തപുരം: 0471 2302643,0471 2330736

കൊല്ലം: 0474 2795076

പത്തനംതിട്ട: 0468 2270908

ആലപ്പുഴ: 0477 2252636

കോട്ടയം: 0481 2564623

ഇടുക്കി: 04862 221545

എറണാകുളം: 0484 2351264

തൃശൂര്‍: 0487 2424223

പാലക്കാട്: 9846077752

മലപ്പുറം: 0483 2736696 ,7907000922

കോഴിക്കോട്: 8921344036

വയനാട്: 04936 202729,04936 202229

കണ്ണൂര്‍: 0497 2700184

കാസര്‍ഗോഡ്: 0499 4224624