കർഷകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി മാർച്ച് രണ്ടിന്

post

നവകേരള സദസ്സിന്റെ തുടർച്ചയായി വ്യത്യസ്ത മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന മുഖാമുഖം പരിപാടിയുടെ ഭാഗമായുള്ള കർഷക സംവാദം മാർച്ച് 2ന് ആലപ്പുഴ കാംലോട്ട് കൺവെൻഷൻ സെന്ററിൽ രാവിലെ 9. 30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കും. സംസ്ഥാനതലത്തിൽ വിവിധ മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന കർഷകർ, കർഷക തൊഴിലാളികൾ, കാർഷിക സംരംഭകർ, കാർഷിക മേഖലയിലെ അക്കാദമിക് സ്ഥാപനങ്ങൾ, കർഷക- കർഷക തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവരുമായി മുഖ്യമന്ത്രി സംവദിക്കും.

കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ മത്സ്യബന്ധന- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി, രാഷ്ട്രീയ പ്രമുഖർ, കൃഷി-കൃഷി അനുബന്ധ മേഖലയിലെ ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവർ സംബന്ധിക്കും.