ലോഞ്ച് പാഡ്- സംരംഭകത്വ വർക്ക്ഷോപ്പ്: ഫെബ്രുവരി 16ന് മുമ്പ് അപേക്ഷിക്കാം

post

പുതിയ സംരംഭം തുടങ്ങാൻ താൽപ്പര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ച് ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ/ സംരംഭകയാകാൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 19 മുതൽ 23 വരെ താവക്കരയിലുള്ള കണ്ണൂർ സർവകലാശാലയുടെ സ്റ്റുഡന്റ് അഡ്മിനിറ്റിസ് സെന്ററിൽ നടക്കുന്ന പരിശീലിനത്തിൽ പങ്കെടുക്കാം. പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്ങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി.എസ്.ടി, സംരംഭം തുടങ്ങാനാവിശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെക്ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

താത്പര്യമുള്ളവർ http://kied/training-calender സന്ദർശിച്ച് ഓൺലൈനായി ഫെബ്രുവരി 16ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് 0484 2532890/ 2550322/ 9633050143.