പുന്നപ്ര തെക്ക് പഞ്ചായത്തിൽ കുടുംബശ്രീക്ക് 1.25 കോടി രൂപ വായ്പ വിതരണം

post

ആലപ്പുഴ: പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ പുന്നപ്ര തെക്ക് പഞ്ചായത്ത് കുടുംബശ്രീക്ക് 1.25 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. പുന്നപ്ര ഗവ.ജെ.ബി. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന വായ്പ വിതരണ സമ്മേളനം എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ. പ്രസാദ് ചെക്കുകൾ കൈമാറി.

16 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ 267 അംഗങ്ങൾക്ക് മൂന്ന് ശതമാനം പലിശക്കാണ് വായ്പ വിതരണം ചെയ്തത്. അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെയാണ് ഓരോ അയൽക്കൂട്ടങ്ങൾക്കും ലഭിക്കുക.

alp