പുറക്കാട് പഞ്ചായത്ത് : അങ്കണവാടികൾക്ക് ഉപകരണങ്ങൾ നൽകി

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ അങ്കണവാടികൾക്ക് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു. വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാ മണി, ജില്ല വനിതാ ശിശു വികസന ഓഫീസർ എൽ. ഷീബ എന്നിവർ ചേർന്ന് അങ്കണവാടി ടീച്ചർമാർക്ക് ഉപകരണങ്ങൾ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 34 അങ്കണവാടികൾക്ക് ബഞ്ച്, ഡസ്ക്, കളി ഉപകരണങ്ങൾ, പാത്രങ്ങൾ, സ്റ്റൗ, പാചക ആവശ്യത്തിനുള്ള സാമഗ്രികൾ എന്നിവയാണ് നൽകിയത്. എട്ടുലക്ഷം രൂപയാണ് ചെലവ്.