മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു

post

ജെബി പോളിനും, ടി.എസ്.അഖിലിനും സൂക്ഷ്മ ഗവേഷക ഫെലോഷിപ്പ്


കേരള മീഡിയ അക്കാദമിയുടെ 2023-24 മാധ്യമ ഗവേഷക ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മംഗളം ദിനപത്രം സീനിയർ റിപ്പോർട്ടർ ജെബി പോൾ, ദേശാഭിമാനി സബ് എഡിറ്റർ ടി.എസ്.അഖിൽ എന്നിവർ അർഹരായി. ഒരു ലക്ഷം രൂപയാണ് ഫെലോഷിപ്പ്.


സമഗ്ര ഗവേഷക ഫെലോഷിപ്പിന് അപർണ കുറുപ്പ്- ന്യൂസ് 18, കെ.രാജേന്ദ്രൻ-കൈരളി, നിലീന അത്തോളി- മാതൃഭൂമി, ഷെബിൻ മെഹബൂബ് എ.പി- മാധ്യമം, എം.വി.നിഷാന്ത് - ഏഷ്യനെറ്റ് ന്യൂസ്, എം.പ്രശാന്ത്-ദേശാഭിമാനി, കെ.എ.ഫൈസൽ - മാധ്യമം, ദീപക് ധർമ്മടം - 24 ന്യൂസ്, പി.ആർ.റിസിയ - ജനയുഗം എന്നിവർ അർഹരായതായി അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു. 75,000 രൂപയാണ് ഇവർക്ക് ലഭിക്കുക.


പൊതു ഗവേഷണ മേഖലയിൽ ബിജു പരവത്ത് -മാതൃഭൂമി, അലീന മരിയ വർഗ്ഗീസ് -മാതൃഭൂമി, ബിലു അനിത് സെൻ - കേരള ടുഡേ, അജിത്ത് കണ്ണൻ - ന്യൂ ഇന്ത്യൻ എക്സ്പ്രസ്, കെ.ആർ.അജയൻ - ദേശാഭിമാനി, സി. റഹീം -മലയാളം ന്യൂസ്, എ.ആർ.ആനന്ദ് - വീക്ഷണം, പി.സുബൈർ -മാധ്യമം, സുനി അൽഹാദി - സുപ്രഭാതം, പി.എസ്. റംഷാദ് - സമകാലിക മലയാളം, പി.നഹീമ - മാധ്യമം, ജി.ഹരികൃഷ്ണൻ- മംഗളം, എ.കെ. വിനോദ്കുമാർ- ജനം, കെ.എൻ.സുരേഷ്‌കുമാർ - കേരള കൗമുദി എന്നിവർക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നൽകും.


തോമസ് ജേക്കബ്, ഡോ. സെബാസ്റ്റിൻ പോൾ, എം.പി. അച്യുതൻ, ഡോ.പി.കെ.രാജശേഖരൻ, എ.ജി. ഒലീന, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്.


കാറ്റഗറി :1. സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് അർഹരായവർ (1 ലക്ഷം വീതം)


1. ജെബി പോൾ (സീനിയർ റിപ്പോർട്ടർ, മംഗളം) - മലയാള ലിപി, വാക്യഘടനയിൽ പത്രഭാഷയുടെ സ്വാധീനം.


2. ടി.എസ്. അഖിൽ (സബ് എഡിറ്റർ, ദേശാഭിമാനി) - മലയാള പത്രങ്ങളിലെ ചരമ വാർത്തകളുടെ പരിണാമം


കാറ്റഗറി :2. സമഗ്ര ഗവേഷക ഫെലോഷിപ്പിന് അർഹരായവർ (75,000/- രൂപ വീതം)


1. അപർണ കുറുപ്പ് (ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ, ന്യൂസ് 18 കേരളം)- രാഷ്ട്രീയത്തിലെ സ്ത്രീകൾ മലയാള വാർത്താദൃശ്യമാധ്യമങ്ങളിൽ ചിത്രീകരിക്കപ്പെടുന്ന രീതിയും ആഖ്യാനശൈലിയും.


2. കെ.രാജേന്ദ്രൻ (സീനിയർ ന്യൂസ് എഡിറ്റർ, കൈരളി)- അന്ധവിശ്വാസങ്ങളുടെ മാധ്യമചരിത്രം.


3. നിലീന അത്തോളി (സബ് എഡിറ്റർ 

മാതൃഭൂമി) - മാധ്യമ വാർത്തകളുടെ ഇരകൾ, അവരുടെ അതിജീവനം.


4. ഷെബിൻ മെഹബൂബ് എ.പി (സീനിയർ സബ് എഡിറ്റർ, മാധ്യമം)- മാധ്യമ ചരിത്രത്തിലെ പുറന്തളളലിന്റെ രാഷ്ട്രീയവും സ്വലാഹുൽ ഇഖ്വാനും.


5. നിഷാന്ത് എം.വി. (ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ്, ഏഷ്യാനെറ്റ് ന്യൂസ്) - വാർത്ത; ജനപ്രിയ സംസ്‌കാര നിർമ്മിതിയുടെ ദൃശ്യമാധ്യമ പാഠങ്ങൾ.


6. എം. പ്രശാന്ത് (ചീഫ് റിപ്പോർട്ടർ, ദേശാഭിമാനി) - മണിപ്പൂർ കലാപവും ദേശീയ - പ്രാദേശിക മാധ്യമങ്ങളും: ഉളളടക്ക വിശകലനവും താരതമ്യ പഠനവും.


7. ഫൈസൽ കെ.എ (മാധ്യമം) - കുടുംബശ്രീയുടെ കാൽ നൂറ്റാണ്ട്; സ്ത്രീ ശാക്തികരണവും മാധ്യമങ്ങളും.


8. ദീപക് ധർമ്മടം (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ, 24 ന്യൂസ്) - മാധ്യമങ്ങളും പോലീസും മനുഷ്യാവകാശവും.


9. റിസിയ പി.ആർ (സീനിയർ റിപ്പോർട്ടർ, ജനയുഗം) - ആദിവാസി സ്ത്രീ ശാക്തീകരണത്തിൽ മാധ്യമങ്ങളുടെ സ്വാധീനം.


കാറ്റഗറി:3. പൊതു ഗവേഷണ ഫെലോഷിപ്പിന് അർഹരായവർ ( 10,000/- രൂപ വീതം)


1. ബിജു പരവത്ത് (സ്റ്റാഫ് റിപ്പോർട്ടർ, മാതൃഭൂമി) - സഹകരണ സാമ്പത്തിക ബദലിന് മാധ്യമങ്ങളുടെ പങ്കാളിത്തം.


2. അലീന മരിയ വർഗ്ഗീസ് (സോഷ്യൽമീഡിയ സീനിയർ കണ്ടന്റ് റൈറ്റർ, മാതൃഭൂമി)- ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന കുട്ടികളിലെ മാനസിക ആഘാതം: ബോധവത്ക്കരണത്തിലും അതിജീവിനത്തിലും മാധ്യമങ്ങളുടെ പങ്ക്.


3. ബിലു അനിത്സെൻ (ഓൺലൈൻ മീഡിയ റിപ്പോർട്ടർ, കേരള ടുഡേ)- രാജ്യത്ത് പടർന്നു പിടിക്കുന്ന വംശീയതയും മാധ്യമങ്ങളും.


4. അജിത്ത് കണ്ണൻ (റിപ്പോർട്ടർ, ഇന്ത്യൻ എക്സ്പ്രസ്) - Sensationalism in reporting cases under POCSO Act - 2012 and the aftermath of child sexual abuse for survivors and their family.


5. കെ.ആർ. അജയൻ (അസിസ്റ്റന്റ് എഡിറ്റർ, ദേശാഭിമാനി) - ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ യാത്രകളും പരിപ്രേക്ഷ്യങ്ങളും.


6. സി.റഹിം (ബ്യൂറോ ചീഫ്, മലയാളം ന്യൂസ്) - വന്യജീവികളും മാധ്യമങ്ങളും.


7. എ.ആർ. ആനന്ദ് (വീക്ഷണം)- കേരളത്തിലെ സ്ത്രീകളുടെ ജീവിതനിലവാരവും സാമൂഹിക ഉന്നമനവും ഉയർത്തുന്നതിൽ കുടുംബശ്രീ കൂട്ടായ്മകൾ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ച് ഒരു പഠനം.


8. സുബൈർ പി. (സീനിയർ സബ് എഡിറ്റർ, മാധ്യമം),- നവമാധ്യമങ്ങൾ സൃഷ്ടിച്ച സമാന്തര ലോകം; ആ ലോകത്തിനപ്പുറത്തെ മുഖ്യധാരാ മാധ്യമങ്ങൾ.


9. സുനി അൽഹാദി എസ്.എച്ച് (സീനിയർ റിപ്പോർട്ടർ, സുപ്രഭാതം) - മാധ്യമസ്ഥാപനങ്ങളിൽ നിന്ന് വനിതകളുടെ കൊഴിഞ്ഞുപോക്ക്: കാരണങ്ങളും പരിഹാരങ്ങളും.


10. പി.എസ് റംഷാദ് (പത്രാധിപസമിതി അംഗം സമകാലിക മലയാളം വാരിക 

കേരളത്തിലെ ആദിവാസി സമൂഹങ്ങൾക്കിടയിലെ മാധ്യമ സ്വാധീനവും അവരുടെ മാധ്യമ ഉപയോഗവും സംബന്ധിച്ച യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാനും മാറ്റങ്ങൾക്കു വേണ്ടിയുളള ഇടപെടലിനും മാർഗദർശനമാകാവുന്ന ഒരു പഠനം.


11. നഹീമ പി. (മാധ്യമം) സ്ത്രീകേന്ദ്രീകൃത കുറ്റകൃത്യവാർത്തകളുടെ രൂപവും ഉളളടക്കവും -ഓൺലൈൻ, അച്ചടി, ദൃശ്യമാധ്യമങ്ങളിൽ- ഒരു പഠനം.


12. ജി.ഹരികൃഷ്ണൻ (ബ്യൂറോചീഫ്, മംഗളം) - കുട്ടനാടിന്റെ അതിജീവനവും, മാധ്യമങ്ങളും.


13. വിനോദ് കുമാർ എം.കെ (ബ്യൂറോ ചീഫ്, ജനം ടി.വി) - അനാഥ ബാല്യങ്ങളും മാധ്യമശ്രദ്ധയും.


14. കെ.എൻ. സുരേഷ്‌കുമാർ (സ്പെഷ്യൽ കറസ്പോണ്ടന്റ് കേരള കൗമുദി)- മാധ്യമങ്ങളും കുട്ടികളും.


ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന മാധ്യമ പ്രതിഭാ സംഗമത്തിൽ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഫെലോഷിപ്പ് വിതരണം ചെയ്യും.