അതിരമ്പുഴ കുന്നേൽ- ചക്കാലയ്ക്കൽ റോഡ് നാടിന് സമർപ്പിച്ചു

കോട്ടയം ജില്ലയിലെ അതിരമ്പുഴ ഗ്രാമപഞ്ചായത്തു പത്താം വാർഡിലെ കുന്നേൽ - ചക്കാലയ്ക്കൽ റോഡ് സഹകരണ- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നാടിന് സമർപ്പിച്ചു. അതിരമ്പുഴ ജംങ്ഷന്റെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ ആണെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ പി.ഡബ്ള്യൂ.ഡി. റോഡും ബി.എം ആൻഡ് ബിസി നിലവാരത്തിൽ പണി പൂർത്തികരിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് അംഗം ജോഷി ഇലഞ്ഞിയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.