റേഷൻ വ്യാപാരികളുടെ നവംബർ മാസത്തെ കമ്മീഷൻ ഡിസംബർ 21മുതൽ നൽകും

post

സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ നവംബർ മാസത്തെ കമ്മീഷൻ ഡിസംബർ 21 മുതൽ വിതരണം ചെയ്യും. നവംബർ മാസത്തെ കമ്മീഷൻ നൽകുന്നതോടെ റേഷൻ വ്യാപാരികൾക്കുള്ള കുടിശിക മുഴുവനും നൽകിക്കഴിയുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ഡിസംബർ മാസത്തെ റേഷൻ വിതരണം പുരോഗമിച്ച് വരികയാണെന്നും സംസ്ഥാനത്തെ 50 ലക്ഷത്തോളം റേഷൻകാർഡ് ഉടമകൾ ഡിസംബർ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.