പനമരം ബ്ലോക്കില്‍ വെറ്ററിനറി ഡോക്ടര്‍ നിയമനം

post

വയനാട് ജില്ലയിലെ പനമരം ബ്ലോക്കില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് പുല്‍പ്പള്ളി മൃഗാശുപത്രിയില്‍ വെറ്ററിനറി ഡോക്ടറെ 90 ദിവസകാലയളവിലേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത വെറ്ററിനറി ബിരുദം, കെ.സി.വി.സി രജിസ്‌ട്രേഷന്‍. യോഗ്യതയുള്ള സേവന സനദ്ധരായ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 27ന് രാവിലെ 11ന് കല്‍പ്പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ബയോഡാറ്റയുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 04936 202292.