ഇലക്ട്രിക്/സി.എൻ.ജി ഓട്ടോ ടാക്‌സി വാങ്ങാൻ വായ്പ

post

കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ സബ്‌സിഡിയോടെ ഓട്ടോ/ ടാക്‌സി മേഖലയിലുള്ളവർക്ക് ഇലക്ട്രിക് /സി.എൻ.ജി ഓട്ടോ ടാക്‌സികൾ വാങ്ങുന്നതിന് വായ്പ അനുവദിക്കുന്നു. സ്വയം തൊഴിൽ വായ്പാ പദ്ധതിയിലുൾപ്പെടുത്തി രണ്ടരലക്ഷം രൂപയിൽ താഴെ പ്രതിവർഷ വരുമാനമുള്ളവർക്കാണ് അവസരം. പെട്രോൾ വാഹനങ്ങൾ സി.എൻ.ജിയിലേക്ക് മാറ്റുന്നതിനും വായ്പ അനുവദിക്കും.

പരിവർത്തിത ക്രൈസ്തവ / ശുപാർശിത വിഭാഗത്തിൽപ്പെട്ടവർക്കാണ് വായ്പ അനുവദിക്കുന്നത്. പരമാവധി അഞ്ചുലക്ഷം രൂപ ലഭിക്കും. വായ്പതുകയുടെ 20 ശതമാനം സബ്‌സിഡി ലഭിക്കും. വിശദ വിവരത്തിന് ഫോൺ: 0481 2564304, 9400309740