സംസ്ഥാന ചലച്ചിത്ര പുരസ്കാരം: നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രം

മമ്മൂട്ടി മികച്ച നടൻ; നടി വിൻസി അലോഷ്യസ്
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രം. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണൻ മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. മമ്മൂട്ടി മികച്ച നടൻ - ചിത്രം നൻപകൽ നേരത്ത് മയക്കം. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിൻസി അലോഷ്യസ് മികച്ച നടിക്കുള്ള അവാർഡ് നേടി. മികച്ച തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ചിത്രം 'ന്നാ താൻ കേസ് കൊട്'.
'അപ്പൻ ' സിനിമയിലെ പ്രകടനത്തിന് അലൻസിയർ ലെ ലോപ്പസിനും 'ന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിന് കുഞ്ചാക്കോ ബോബനും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ബിശ്വജിത്ത് എസ്, രാരിഷ് എന്നിവർക്ക് യഥാക്രമം ഇലവരമ്പ്, വേട്ടപ്പട്ടികളും ഓട്ടക്കാരും എന്നീ ചിത്രങ്ങൾക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
സ്ത്രീ / ട്രാൻസ് ജൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് ശ്രുതി ശരണ്യം നേടി. ചിത്രം : ബി 32 മുതൽ 44 വരെ.
മറ്റു പുരസ്‌കാരങ്ങൾ
രണ്ടാമത്തെ ചിത്രം : അടിത്തട്ട്
ജനപ്രിയ ചിത്രം : ന്നാ താൻ കേസ് കൊട്
കുട്ടികളുടെ ചിത്രം : പല്ലൊട്ടി 90 's കിഡ്സ്
മികച്ച നവാഗത സംവിധായകൻ : ഷാഹി കബീർ ( ഇലവീഴാപൂഞ്ചിറ )
കഥാകൃത്ത് : കമൽ കെ.എം ( പട )
സ്വഭാവ നടി : ദേവി വർമ (സൗദി വെള്ളക്ക)
സ്വഭാവ നടൻ : പി പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)
ബാലതാരം : തന്മയ സോൾ എ. ( വഴക്ക് )
ബാലതാരം : മാസ്റ്റർ ഡാവിഞ്ചി ( പല്ലൊട്ടി 90 's കിഡ്സ് )
അവലംബിത തിരക്കഥ : രാജേഷ് കുമാർ R (ഒരു തെക്കൻ തല്ലു കേസ്)
ഛായാഗ്രാഹകൻ : മനേഷ് മാധവൻ (ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെൽവരാജ് (വഴക്ക് )
ഗാനരചയിതാവ് : റഫീക്ക് അഹമ്മദ്.
സംഗീത സംവിധായകൻ : എം. ജയചന്ദ്രൻ (പത്തൊൻപതാം നൂറ്റാണ്ട് , ആയിഷ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക്)
പശ്ചാത്തല സംഗീതം : ഡോൺ വിൻസെന്റ് ( ന്നാ താൻ കേസ് കൊട്)
പിന്നണി ഗായിക : മൃദുല വാര്യർ (പത്തൊൻപതാം നൂറ്റാണ്ട്)
പിന്നണി ഗായകൻ : കപില്‍ കപിലൻ (പല്ലൊട്ടി 90സ് കിഡ്സ്).
ചിത്ര സംയോജകൻ : നിഷാദ് യൂസഫ് ( തല്ലുമാല )
നൃത്ത സംവിധാനം : ഷോബി പോൾ രാജ് (തല്ലുമാല)
ശബ്ദമിശ്രണം : വിപിൻ നായർ ( ന്നാ താൻ കേസ് കൊട്)
ശബ്ദ രൂപ കൽപന : അജയൻ അടാട്ട് ( ഇലവീഴാ പൂഞ്ചിറ)
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനായി 154 ചിത്രങ്ങളാണ് വിവിധയിനങ്ങളിൽ മത്സരത്തിനുണ്ടായിരുന്നത്.