വരു, ഐ.എം. വിജയനോടൊപ്പം പന്തുതട്ടാം

ഏതൊരു മലയാളിയുടെയും സ്വപ്നമാണ് കാൽപന്തുകളിയിലെ ഇതിഹാസമായ ഐ.എം. വിജയനൊപ്പം പന്തുതട്ടുക എന്നത്. കേരളീയം 2023 ന്റെ ഭാഗമായി ഐ.എം. വിജയനൊപ്പം പന്ത് തട്ടാൻ അവസരമൊരുങ്ങുന്നു. ഒക്ടോബർ 21 വൈകിട്ട് നാലുമണിമുതൽ തിരുവനന്തപുരം മാനവീയം വീഥിയിൽ ഐ.എം. വിജയനൊപ്പം പന്തുതട്ടാം. സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവന്തപുരത്താണ് കേരളീയം 2023 സംഘടിപ്പിക്കുന്നത്.