മൺവിള ചോർച്ച: ജലവിതരണം തടസ്സപ്പെടും

post

തിരുവനന്തപുരം അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള കേരള വാട്ടർ അതോറിറ്റിയുടെ 900 എം.എം ശുദ്ധജല വിതരണ ലൈനിൽ തട്ടിനകം പാലത്തിന് ചോർച്ചയുമായി ബന്ധപ്പെട്ടുള്ള അടിയന്തര അറ്റകുറ്റപ്പണികൾ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയായെങ്കിലും പൈപ്പ് ലൈനിൽ വീണ്ടും ചോർച്ച കണ്ടെത്തിയതിനാൽ ഒക്ടോബർ 9ന് രാത്രിയോടെ മാത്രമേ അറ്റകുറ്റപ്പണികൾ പൂർത്തിയാകൂ.

ജലവിതരണം മുടങ്ങിയ കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, ഇടവക്കോട്‌, ഉള്ളൂർ, ശ്രീകാര്യം, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, കാട്ടായിക്കോണം, ചന്തവിള, ചാവടിമുക്ക്, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്, കാര്യവട്ടം, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പോങ്ങുംമൂട്, പൗഡിക്കോണം, കരിയം, അമ്പലത്തിൻകര, കല്ലിങ്ങൽ, ആറ്റിൻകുഴി, ഇൻഫോസിസ്, വെട്ടുറോഡ് എന്നീ പ്രദേശങ്ങളിൽ 10ന് രാത്രിയോടെ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.