2024ലെ പൊതു അവധികൾ വിജ്ഞാപനം ചെയ്തു

2024ലെ പൊതു അവധികൾ സംബന്ധിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു (GO.(P) No. 24/2023/GAD, തീയതി 2023 ഒക്ടോബർ 4). ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ:
മന്നം ജയന്തി- ജനുവരി 2 ചൊവ്വ
റിപ്പബ്ലിക് ദിനം- ജനുവരി 26 വെള്ളി
ശിവരാത്രി- മാർച്ച് 8 വെള്ളി
പെസഹ വ്യാഴം- മാർച്ച് 28 വ്യാഴം
ദുഃഖ വെള്ളി- മാർച്ച് 29 വെള്ളി
ഈദ് ഉൾ ഫിതർ (റംസാൻ)- ഏപ്രിൽ 10 ബുധൻ
മേയ് ദിനം- മേയ് 1 ബുധൻ
ബക്രീദ്- ജൂൺ 17 തിങ്കൾ
മുഹറം- ജൂലൈ 16 ചൊവ്വ
കർക്കടക വാവ്- ഓഗസ്റ്റ് 3 ശനി
സ്വാതന്ത്ര്യ ദിനം- ഓഗസ്റ്റ് 15 വ്യാഴം
ശ്രീനാരായണ ഗുരു ജയന്തി- ഓഗസ്റ്റ് 20 ചൊവ്വ
ശ്രീകൃഷ്ണ ജയന്തി- ഓഗസ്റ്റ് 26 തിങ്കൾ
അയ്യങ്കാളി ജയന്തി- ഓഗസ്റ്റ് 28 ബുധൻ
മൂന്നാം ഓണം/ മിലാഡി ഷെറിഫ്- സെപ്റ്റംബർ 16 തിങ്കൾ
നാലാം ഓണം- സെപ്റ്റംബർ 17 ചൊവ്വ
ശ്രീനാരായണ ഗുരു സമാധി- സെപ്റ്റംബർ 21 ശനി
ഗാന്ധി ജയന്തി- ഒക്ടോബർ 2 ബുധൻ
ദീപാവലി - ഒക്ടോബർ 31 വ്യാഴം
ക്രിസ്തുമസ്- ഡിസംബർ 25 ബുധൻ
ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും വരുന്ന വിശേഷ ദിവസങ്ങൾ
ഈസ്റ്റർ- മാർച്ച് 31
ഡോ. ബി.ആർ. അംബേദ്കർ ജയന്തി/ വിഷു- ഏപ്രിൽ 14
ഒന്നാം ഓണം- സെപ്റ്റംബർ 14
തിരുവോണം- സെപ്റ്റംബർ 15
മഹാനവമി- ഒക്ടോബർ 12
വിജയദശമി- ഒക്ടോബർ 13
നിയന്ത്രിത അവധികൾ
അയ്യാ വൈകുണ്ഡസ്വാമി ജയന്തി- മാർച്ച് 12 ചൊവ്വ (സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)
ആവണി അവിട്ടം- ഓഗസ്റ്റ് 19 തിങ്കൾ (ബ്രാഹ്‌മണ സമുദായത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രിത അവധി)
വിശ്വകർമ ദിനം- സെപ്റ്റംബർ 17 ചൊവ്വ (വിശ്വകർമ സമുദായത്തിൽപ്പെട്ട സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൽലെ ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന അവധി ദിനങ്ങൾ
റിപ്പബ്ലിക് ദിനം- ജനുവരി 26 വെള്ളി
ശിവരാത്രി- മാർച്ച് 8 വെള്ളി
ദുഃഖ വെള്ളി- മാർച്ച് 29 വെള്ളി
കണക്കെടുപ്പിന് വാണിജ്യ, സഹകരണ ബാങ്ക് അവധി- ഏപ്രിൽ 1 തിങ്കൾ
ഈദ് ഉൽ ഫിതർ (റംസാൻ)- ഏപ്രിൽ 10 ബുധൻ
മേയ് ദിനം- മേയ് 1 ബുധൻ
ബക്രീദ്- ജൂൺ 17 തിങ്കൾ
സ്വാതന്ത്ര്യ ദിനം- ഓഗസ്റ്റ് 15 വ്യാഴം
ശ്രീനാരായണ ഗുരു ജയന്തി- ഓഗസ്റ്റ് 20 ചൊവ്വ
മിലാഡി ഷെറിഫ്- സെപ്റ്റംബർ 16 തിങ്കൾ
ശ്രീനാരായണ ഗുരു സമാധി- സെപ്റ്റംബർ 21 ശനി
ഗാന്ധി ജയന്തി- ഒക്ടോബർ 2 ബുധൻ
ദീപാവലി- ഒക്ടോബർ 31 വ്യാഴം
ക്രിസ്തുമസ്- ഡിസംബർ 25 ബുധൻ