സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേ ഭാരത് യാത്ര തുടങ്ങി

കാസര്‍ഗോഡ്- തിരുവനന്തപുരം വന്ദേ ഭാരത് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
കാസര്‍ഗോഡ്- തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു ഓൺലൈനായി നിർവഹിച്ചു. കാസര്‍ഗോഡ് റെയിൽവേ സ്റ്റേഷനിൽ ദക്ഷിണ റെയിൽവേ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന കായിക, റെയിൽവെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെയ്പ്പാണ്. കാസര്‍ഗോഡ്- തിരുവനന്തപുരം വന്ദേ ഭാരത് ഉൾപ്പെടെ 9 വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡിഷ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ പതിനൊന്ന് സംസ്ഥാനങ്ങളിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കും.