ഫോൺ വിളിക്കൂ; സപ്ലൈകോ മരുന്നുകൾ വീട്ടിലെത്തും

post

തിരുവനന്തപുരം: സപ്ലൈകോ മെഡിക്കൽ ഷോപ്പിലെ മരുന്നുകൾക്ക് ഫോൺ വഴി ആവശ്യപ്പെട്ടാൽ സൗജന്യ നിരക്കിൽ വീട്ടിലെത്തിക്കുമെന്ന് സിഎംഡി പി. എം. അലി  അസ്ഗർ പാഷ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് സിറ്റ്മി കോയുടെ സഹായത്തോടെയാണ് വീടുകളിൽ മരുന്നെത്തിക്കുന്നത്. മരുന്നുകളുടെ വില നേരിട്ടോ ഓൺലൈൻ പേമെൻറിലൂടെയോ നൽകാം. 9847288883 എന്ന നമ്പറിലോ7907055696 എന്ന വാട്സാപ്പ് നമ്പർ വഴിയോ med - store .in എന്ന മൊബൈൽ ആപ്പ് വഴിയോ മരുന്നുകൾ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2317755, 98469843 03.