നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്
അറുപത്തിഒൻപതാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.21.22 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് അലൻ, എയ്ഡൻ കോശി അലൻ എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടത്.
കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടന്‍ രണ്ടാം സ്ഥാനത്തും (4.21.28 മിനുട്ട്), യു.ബി.സി കൈനകരിയുടെ നടുഭാഗം ചുണ്ടൻ (4.22.22 മിനുട്ട്), പോലീസ് ബോട്ട് ക്ലബ്ബിന്റെ മാഹാദേവിക്കാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ (4.22.63 മിനുട്ട്) യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലും എത്തി. അഞ്ചു ഹീറ്റ്സുകളിലായിരുന്നു പ്രാഥമിക മത്സരം. മികച്ച സമയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫൈനല്‍ ബര്‍ത്ത് നിശ്ചയിച്ചത്.
വിവിധ വിഭാഗങ്ങളിലെ മത്സര വിജയികള്‍:
ചുണ്ടന്‍ ഫൈനല്‍
ജേതാക്കള്‍: വീയപുരം ചുണ്ടൻ
ഫിനിഷ് ചെയ്ത സമയം: 4.21.22
ക്ലബ്: പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
ക്യാപ്റ്റന്‍: അലൻ & എയ്ഡൻ കോശി അലൻ
ലൂസേഴ്സ് ഫൈനല്‍
ജേതാക്കള്‍: നിരണം
ഫിനിഷ് ചെയ്ത സമയം: 4.33.75
ക്ലബ്: എൻ.സി.ഡി. സി കൈപ്പുഴമുട്ട്, കുമരകം
ക്യാപ്റ്റന്‍: കെ.ജി എബ്രഹാം കാട്ടുനിലത്ത് പുത്തൻപുരയിൽ
സെക്കന്‍ഡ് ലൂസേഴ്സ് ഫൈനല്‍
ജേതാക്കള്‍: ആനാരി
ഫിനിഷ് ചെയ്ത സമയം: 04.38.00
ക്ലബ്: സമുദ്ര ബോട്ട് ക്ലബ്ബ്, കുമരകം
ക്യാപ്റ്റന്‍: ജെയിംസ് കുട്ടി ജേക്കബ്, തെക്കേ ച്ചിറയിൽ
തേഡ് ലൂസേഴ്സ് ഫൈനല്‍
ജേതാക്കള്‍: ജവഹര്‍ തായങ്കരി
ഫിനിനിഷ് ചെയ്ത സമയം: 5.12.95
ക്ലബ്: കൊടുപുന്ന ബോട്ട് ക്ലബ്ബ്
ക്യാപ്റ്റന്‍: പ്രമോദ് എച്ച് ഉണ്ണി
ഇരുട്ടുകുത്തി എ ഗ്രേഡ്
ജേതാക്കള്‍: മൂന്നുതൈക്കല്‍
ഫിനിഷ് ചെയ്ത സമയം: 4.41.69
ക്ലബ്: കൈരളി ബോട്ട് ക്ലബ്ബ് ചെങ്ങളം
ക്യാപ്റ്റന്‍: വികാസ് മാത്യു
ഇരുട്ടുകുത്തി ബി ഗ്രേഡ്
ജേതാക്കള്‍: തുരുത്തിപ്പുറം
ഫിനിഷ് ചെയ്ത സമയം: 5.07.41
ക്ലബ്: തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ്
ക്യാപ്റ്റന്‍: വിജിത്ത് എ. വി
ഇരുട്ടുകുത്തി സി ഗ്രേഡ്
ജേതാക്കള്‍: വടക്കുംപുറം
ഫിനിഷ് ചെയ്ത സമയം: 5.10.49
ക്ലബ്: പുനർജനി ബോട്ട് ക്ലബ്ബ്
ക്യാപ്റ്റന്‍: വെങ്കിടേഷ്. ജി
വെപ്പ് എ ഗ്രേഡ്
ജേതാക്കള്‍: അമ്പലക്കടവൻ
ഫിനിഷ് ചെയ്ത സമയം: 4.40.80
ക്ലബ്: ഡ്രീം ക്യാച്ചേഴ്‌സ് ബോട്ട് ക്ലബ്ബ്
ക്യാപ്റ്റന്‍: പ്രിൻസ് ജോസഫ് ഫിലിപ്പ് കാണിച്ചേരിൽ
വെപ്പ് ബി ഗ്രേഡ്
ജേതാക്കള്‍: പി.ജി കരിപ്പുഴ
ഫിനിഷ് ചെയ്ത സമയം: 4.58.59
ക്ലബ്: കവണാർ സിറ്റി ബോട്ട് ക്ലബ്
ക്യാപ്റ്റന്‍: കെ. ആർ രതീഷ്
ചുരുളന്‍
ജേതാക്കള്‍: മൂഴി
ഫിനിഷ് ചെയ്ത സമയം: 5.26.33
ക്ലബ്: യുവദർശന ബോട്ട് ക്ലബ്ബ് കുമ്മനം
ക്യാപ്റ്റന്‍: ഫിസ അനൂപ് അഷറഫ്
തെക്കനോടി തറ (വനിതകള്‍)
ജേതാക്കള്‍: കാട്ടിൽ തെക്കേതിൽ
ഫിനിഷ് ചെയ്ത സമയം: 6.01.16
ക്ലബ്: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ
ക്യാപ്റ്റന്‍: ട്രീസ ജേക്കബ്
തെക്കനോടി കെട്ട് (വനിതകള്‍)
ജേതാക്കള്‍: കാട്ടില്‍ തെക്ക്
ഫിനിഷ് ചെയ്ത സമയം: 07.05.97
ക്ലബ്: പ്രണവം വനിത ബോട്ട് ക്ലബ്ബ് മുട്ടാർ
ക്യാപ്റ്റന്‍: നിഷ മോൾ കെ. ആർ