ജനകീയമായി ഫ്രീഡം ഫെസ്റ്റ് എക്സിബിഷൻ

* രാവിലെ 10 മുതൽ 8 മണി വരെ ടാഗോർ തിയേറ്ററിൽ
* പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന എക്സിബിഷനിൽ ശ്രദ്ധേയമായി സർക്കാർ സംവിധാനങ്ങളും, പദ്ധതികളും. പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായി ഡിജിറ്റൽ മികവോടെയാണ് പുതിയ ഗവൺമെന്റ് പദ്ധതികൾ പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്. പോൽ ആപ്പ് ഉപയോഗിച്ചുള്ള കേരള പോലീസ് സൈബർഡോം, യുഎച്ച്ഐഡി രജിസ്ട്രേഷനും പ്രീ ബുക്കിംഗ് സംവിധാനങ്ങളുമായി 593 ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ പ്രവർത്തിക്കുന്ന ഇ ഹെൽത്ത് കേരള, എട്ടുമാസത്തിനുള്ളിൽ 100 ഗ്രാമങ്ങൾ പൂർത്തിയാക്കി 75% ത്തിലേക്ക് എത്തിയിരിക്കുന്ന ഡിജിറ്റൽ സർവേ, 37 ഗ്രാമങ്ങളിൽ 90% സർവ്വേ പൂർത്തിയാക്കിയിരിക്കുന്നു, എയർപോർട്ട് ലേഔട്ട് ചെയ്ത ഹൈപ്പോ ഗ്രാഫിക് സർവ്വേ വിങ്ങ്, കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ ഭാഗമായ ഇ സേവനവും ഇ ഓഫീസും, ഇതിന്റെ ഭാഗമായി അവതരിപ്പിച്ച എ.ആർ & വി.ആർ, ഫോസ് ഐ.എസ്, കെ.എസ്.ഡി.പി, ഐ.സി.എഫ്.ഒ.എസ്.എസ് തുടങ്ങി ഒട്ടനേകം സ്റ്റാളുകൾ എക്സിബിഷനിൽ കാണാൻ സാധിക്കും.