കര്‍ഷകസഭയും ഞാറ്റുവേലചന്തയും

post

പന്മന ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കര്‍ഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷമി നിര്‍വഹിച്ചു. കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പച്ചക്കറിതൈകള്‍- വിത്തുകള്‍, തെങ്ങിന്‍തൈ, കുറ്റികുരുമുളക്, എന്നീ വിവിധയിനം കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും വിപണനവും ജൈവ കീടനാശിനികളും വിതരണവും നടന്നു. വൈസ് പ്രസിഡന്റ് മാമൂ ലയില്‍ സേതുക്കുട്ടന്‍ അധ്യക്ഷനായി.