യാത്രക്കാര്‍ക്കായി വിശ്രമവഴിയിടം ഒരുക്കി തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത്

യാത്രക്കാര്‍ക്കായി 'ടേക്ക് എ ബ്രേക്ക്' വഴിയിടം ഒരുക്കി തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത്. കണ്ണനല്ലൂര്‍ പബ്ലിക് മാര്‍ക്കറ്റിന് സമീപത്ത് നിര്‍മിച്ച വഴിയിടം നാടിന് സമര്‍പ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രാമധ്യേ വിശ്രമിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സുരക്ഷിതവും വൃത്തിയുള്ളതുമായ ശുചിമുറികളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. എട്ട് ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ പ്രവര്‍ത്തന ചുമതല കുടുംബശ്രീക്കാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ ജലജകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു.