വയനാട്ടിലെ ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം

post

വയനാട് ജില്ലയിലെ ഹോട്ടലുകളിലെ വിലവിവരം ചര്‍ച്ച ചെയ്യുന്നതിനായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികളുടെയും ഹോട്ടല്‍ വ്യാപാരികളുടെയും യോഗം എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ ഹോട്ടലുകളിലെ ഭക്ഷ്യപദാര്‍ഥങ്ങളുടെ ഗുണമേന്‍മയും അളവ് പാലിക്കുന്നതാണെന്നും അസോസിയേഷന്റെ നേതൃത്വത്തില്‍ ജൂലൈ 12 മുതല്‍ പഞ്ചായത്ത് തലത്തില്‍ ആരോഗ്യവകുപ്പുമായ് ബന്ധപ്പെട്ട് ഹോട്ടലുകളുടെ ശുചിത്വം, പഞ്ചായത്ത് ലൈസന്‍സ്, വെളളം പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുന്നത് സംബന്ധിച്ച് ബോധവത്ക്കരണം നടത്തും. എല്ലാ ഹോട്ടലുകളിലും വിലവിവരപ്പട്ടികയും മെനു കാര്‍ഡും പ്രദര്‍ശിപ്പിക്കണം.