വയോസേവന അവാർഡ് 2023 ന് നോമിനേഷൻ ക്ഷണിച്ചു

വയോജനമേഖലയിൽ മികച്ച സേവനം കാഴ്ചവെച്ച മുതിർന്ന പൗരൻമാർക്കും, വിവിധ സർക്കാർ/സർക്കാരിതര വിഭാഗങ്ങൾക്കും, കലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വയോസേവന അവാർഡ് 2023 ന് നോമിനേഷൻ ക്ഷണിച്ചു.
11 വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. നോമിനേഷനോടൊപ്പം നിർദിഷ്ട മാതൃകയിൽ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റു രേഖകളും ലഭ്യമാക്കണം. നോമിനേഷനുകൾ ജൂലായ് 30 -നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസർക്കോ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.swdkerala.gov.in.