ഗ്രീൻ ബെല്ലി'ന് ആദ്യ ബെല്ലടിച്ച് പത്മശ്രീ ചെറുവയൽ രാമൻ

post

വയനാട് ജില്ലയിലെ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ ഉത്പാദിപ്പിക്കുന്ന ഓർഗാനിക് ഉൽപ്പന്നങ്ങൾ ഇനി മുതൽ 'ഗ്രീൻബെൽ' എന്ന പുതിയ പേരിൽ പുറത്തിറങ്ങും. 'ഗ്രീൻബെല്ലി'ന്റെ ഉദ്‌ഘാടനം പത്മശ്രീ ചെറുവയൽ രാമൻ നിർവഹിച്ചു. ഈ വർഷം കുട്ടികൾ സ്വന്തമായി ഉത്പാദിപ്പിച്ച നെല്ല് അവിലാക്കി വളണ്ടിയർമാർ അദ്ദേഹത്തിന് കൈമാറി. 

പാരമ്പര്യ കൃഷി രീതികളും ചെറുവയൽ രാമൻ സംരക്ഷിച്ചു വരുന്ന 55 ഇനം നെൽവിത്തുകളും കുട്ടികളെ പരിചയപ്പെടുത്തി. അദ്ദേഹം പ്രതിനിധീകരിക്കുന്ന കുറിച്യർ വിഭാഗത്തിന്റെ സംസ്കാരവും തൊഴിൽ രീതികളും കുട്ടികൾക്ക് വിശദീകരിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ SOAL ജനറൽ സെക്രട്ടറി എംപിബി ഷൗക്കത്തലി പത്മശ്രീ ചെറുവയൽ രാമനെ പൊന്നാടയണിയിച്ച് ആദരിച്ചു. 

സ്കൂൾ പ്രിൻസിപ്പാൾ കെടി മുനീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകർത്താവും അധ്യാപകനുമായ മുഹമ്മദ്‌ ഷാഫി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നസീർ ചെറുവാടി, കാമിൽ കെവി, എൻഎസ്എസ് വളണ്ടിയർമാർ, അധ്യാപകർ പൂർവ്വ വിദ്യാർത്ഥി-പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.