അധ്യാപക നിയമനം

post

വൈത്തിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ജൂലൈ 1 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 04936 255618.

വാരാമ്പറ്റ ഗവ. ഹൈസ്‌ക്കൂളില്‍ ജൂനിയര്‍ ല്വാംഗേജ് ടീച്ചര്‍ -അറബിക് തസ്തികയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 1 ന് ഉച്ചയ്ക്ക് 2 ന് സകൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി എത്തിച്ചേരണം. ഫോണ്‍: 9446645756.

ഐ.ഇ.ഡി.സി റിസോഴ്‌സ് അധ്യാപക നിയമനം

എസ്.എസ്.കെയില്‍ ഒഴിവുള്ള ഐ.ഇ.ഡി.സി സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എലിമെന്ററി വിഭാഗത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ഒരു വര്‍ഷത്തെ ബി.എഡുമാണ് യോഗ്യത.

സെക്കണ്ടറി വിഭാഗത്തില്‍ യോഗ്യത ബിരുദവും സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബി.എഡും അല്ലെങ്കില്‍ സ്‌പെഷ്യല്‍ എജ്യുക്കേഷനിലുള്ള രണ്ട് വര്‍ഷ ഡിപ്ലോമയും/ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ബി.എഡും അതേ സബ്ജക്ടില്‍ പി.ജിയും അല്ലെങ്കില്‍ ജനറല്‍ ബി.എഡും സ്‌പെഷ്യല്‍ എജ്യുക്കേഷനിലുള്ള രണ്ട് വര്‍ഷത്തെ ഡിപ്ലോമയുമാണ് യോഗ്യത.

ആര്‍.സി.ഐ രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 7 നകം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം എസ്.എസ്.കെ ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കണം. ഫോണ്‍: 04936 203338.