ബക്രീദ്: ജൂണ്‍ 29നും പൊതു അവധി

post

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ജൂണ്‍ 29ന് കൂടി പൊതു അവധിയായി നിശ്ചയിക്കാന്‍ തീരുമാനിച്ചു. നേരത്തെ അവധിയായി നിശ്ചയിച്ച ജൂണ്‍ 28 നിലനിര്‍ത്തിയാണ് 29നും അവധി നൽകുന്നത്. ബലിപെരുന്നാള്‍ ജൂണ്‍ 29ന് വ്യാഴാഴ്ച ആയതിന്റെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചത്.